കോടിക്കലില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുക; ഷാഫി പറമ്പില്‍ എം.പിക്ക് നിവേദനം നല്‍കി യൂത്ത്‌ലീഗ്


നന്തിബസാര്‍: കോടിക്കലില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പിയ്ക്ക് നിവേദനം സമര്‍പ്പിച്ച് യൂത്ത്‌ലീഗ്. എം.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഫ്രിബ്രുവരി അവസാന വാരത്തില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും.

യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലി ഷാഫി പറമ്പില്‍ എംപിക്ക് നിവേദനം നല്‍കി. തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലില്‍, ശാനിബ് കോടിക്കല്‍, വസിം കുണ്ടുകളം, ഫര്‍ഹാന്‍ മാലിക്, സിയാദ്, അജ്ഹദ് എന്നിവര്‍ പങ്കെടുത്തു.