കൊയിലാണ്ടി പന്തലായനി എടക്കണ്ടി മീത്തല്‍ വിഷ്ണു ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തല്‍ വിഷ്ണു അന്തരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു.
ദുബൈയില്‍ ജോലി സ്ഥലത്തുള്ള മുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ജനുവരി 18നാണ് മരണം സംഭവിച്ചത്. മൃതദേഹം നാളെ രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഒന്നരവര്‍ഷം മുമ്പാണ് വിഷ്ണു ദുബൈയില്‍ ജോലിയ്ക്കായി പോയത്. ഏതാണ്ട് രണ്ടുമാസം മുമ്പ് നാട്ടില്‍ അവധിയ്ക്കെത്തി മടങ്ങിയതായിരുന്നു.
അച്ഛന്: സുനില്‍കുമാര്‍. അമ്മ: റീന. സഹോദരന്: ജിഷ്ണു.