സാകല്യം 2025;വേദനകളും സങ്കടങ്ങളും മറന്ന് അവര്‍ ഒന്നിച്ചു, ഭിന്നശേഷി, അങ്കണവാടി കലോത്സവം ആഘോഷമാക്കി ചേമഞ്ചേരി പഞ്ചായത്ത്


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കലോത്സവം ഭിന്നശേഷി സൗഹൃദ കൂട്ടായ്മയായ ഏയ്ഞ്ചല്‍ സ്റ്റാര്‍സ് സെക്രട്ടറി സാബിറ ഉദ്ഘാടനം ചെയ്തു.


പൂക്കാട് എഫ് എഫ് ഹാളില്‍ നടന്ന കലോത്സവത്തില്‍ ചേമഞ്ചേരി പഞ്ചായത്തിലെ അഭയം, തണല്‍ സ്‌പെയിസ് തുടങ്ങിയ സ്‌പെഷല്‍ സ്‌ക്കൂളുകളില്‍ നിന്നും അയല്‍ സഭകള്‍ വഴിയാണ് കട്ടികളും മുതിര്‍ന്നവരും പരിപാടികളില്‍ പങ്കെടുത്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ അധ്യക്ഷത വഹിച്ചു.

ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ്യ കെ.ആര്‍ സ്വാഗതവും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചര്‍ സെക്രട്ടറി ടി. അനില്‍കുമാര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അതുല്യ ബൈജു, വി.കെ അബ്ദുള്‍ ഹാരിസ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി സതീഷ് ചന്ദ്രന്‍ ആസൂത്രണ സമിതി അംഗം ശശി കൊളോത്ത്, കവി ബിനേഷ് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ വിതരണം ചെയ്തു.