സിപിഎം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ വടകര ഒരുങ്ങി; പൊതുസമ്മേളന നഗരിയിൽ ഇന്ന് പതാക ഉയരും
വടകര: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വടകരയില്‍ 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടിയിലെ രക്തസാക്ഷി പി വി സത്യനാഥന്റെ സ്മൃതി മണ്ഡപത്തില്‍നിന്ന് പതാക ജാഥ ആരംഭിക്കുന്നത്. പി മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എം മെഹബൂബാണ് ജാഥാ ലീഡര്‍
വാണിമേലിലെ രക്തസാക്ഷി കെപി കുഞ്ഞിരാമന് സ്മൃതിമണ്ഡപത്തില്‍ നിന്ന് കൊടിമര ജാഥ പുറപ്പെടും. ജാഥ കെ കെ ലതിക ഉദ്ഘാടനം ചെയ്യും. കെ കെ ദിനേശനാണ് ജാഥാ ലീഡര്‍.
വൈകിട്ട് 5.10ന് പതാക ജാഥയും കൊടിമര ജാഥയും മേപ്പയില്‍ സംഗമിച്ച് ബാന്‍ഡ് വാദ്യത്തിന്റെയും നൂറുകണക്കിന് റെഡ് വളന്റിയര്‍മാരുടെയും നേതാക്കളുടെയും അകമ്പടിയോടെ പൊതു സമ്മേളന ന?ഗരിയായ വടകര നാരായണ നഗറിലെ സീതാറാം യെച്ചുരി നഗറില്‍ എത്തിച്ചേരും. വൈകിട്ട് ആറിന് സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ കെ ബിന്ദു പതാക ഉയര്‍ത്തും.
പതാക ജാഥ കടന്നുപോകുന്ന വഴികള്‍
2:30 പെരുവട്ടൂര്‍
3:00 മുത്താമ്പി
3:10 നബ്രത്ത്കര
3:20 അരിക്കുളംമുക്ക്
3:30 കുരുടിവീട് മുക്ക്
3:40 അഞ്ചാംപീടിക
3:50 മേപ്പയ്യൂര്‍
4:00 ചെറുവണ്ണൂര്‍
4:10 മുയിപ്പോത്ത്
4:20 ചാനിയം കടവ്
4:30 തിരുവള്ളൂര്‍
4:35 തോടന്നൂര്‍
4:40 ചെക്കോട്ടി ബസാര്‍
4:45 കീഴല്‍ മുക്ക്
4:50 ബേങ്ക്റോഡ്
4:55 പണിക്കോട്ടിറോഡ്
5:00 കാവില്‍റോഡ്
5:05 കുട്ടോത്ത്
5:10 മേപ്പയില്‍
5:15 നാരായണ നഗരം.