കൊയിലാണ്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍ നെല്ല്യാടിക്കടവ് നടുത്തലക്കല്‍ നളിനി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്‌സ് ക്ലബിനടുത്ത് നടുത്തലക്കല്‍ നളിനി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. 1995-2000 കാലഘട്ടത്തിലെ 11 ആം വാര്‍ഡ് കൗണ്‍സിലറായിരുന്നു.

ഭര്‍ത്താവ് : പരേതനായ ഭരതന്‍ (ടെയിലര്‍ ).

മക്കള്‍: രതിന സെക്രട്ടറി, വനിത കോ- ഓപറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി, രബിന.

മരുമക്കള്‍: പ്രവീണ്‍ (വടകര), സുനില്‍ (വാണിയല്ലൂര്‍ യു.പി.സ്‌കൂള്‍ ,തിരൂര്‍).

സഹോദരങ്ങള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, രാധ ലക്ഷ്മി ,കാര്‍ത്തി പരേതരായ വേലായുധന്‍,നാരായണി, ദേവി,
സംസ്‌കാരം വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍.