ക്യാപ്റ്റനായി മുചുകുന്ന് സ്വദേശി മുഹമ്മദ് ഷാദില്‍; സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ചാമ്പ്യന്‍മ്മാരായി കോഴിക്കോട് ജില്ല ടീം


ചാലക്കുടി: സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ചാമ്പ്യന്‍മ്മാരായി കോഴിക്കോട് ജില്ല ടീം. മുചുകുന്ന് സ്വദേശി മുഹമ്മദ് ഷാദില്‍ ക്യാപ്റ്റനായ ടീമാണ് വിജയിച്ചത്. മുചുകുന്ന് സ്വദേശിയാ സിദ്ധിഖ് പറമ്പത്തിന്റെ മകനാണ് മുഹ്‌മമദ് ഷാദില്‍. വടകര ഐ.പി.എം അക്കാദമിയിലെ കളിക്കാരനാണ്.

ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന യൂത്ത് വോളിയില്‍ കോഴിക്കോട് ജില്ലാ പുരുഷവിഭാഗം ഫൈനലില്‍ ആതിഥേയരായ തൃശ്ശൂരിനെയാണ് തോല്‍പ്പിച്ചത്. (സ്‌കോര്‍-25- 21,25-18,26-24) എന്നിങ്ങനെയാണ് സ്‌കോര്‍ നില.

വോളിബോള്‍ വനിതാ വിഭാഗത്തിലും കോഴിക്കോട് ടീം വിജയിച്ചു. പാലക്കാടിനെ പരാജയപ്പെടുത്തിയാണ് വനിതാടീമിന്റെ വിജയം.

സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. സമ്മാനദാനം നിര്‍വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജു ചിറയത്ത് അധ്യക്ഷനായി.