ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി


തിരുവനന്തപുരം: പ്രണയംനടിച്ച് സുഹൃത്തിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി വ്യക്തമാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത് കേസില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച്ച കണ്ടെത്തിയിരുന്നു

രാവിലെ പത്തോടെ ഗ്രീഷ്ടയെ കോടതിയിലെത്തിച്ചു തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ് ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും

ഗ്രീഷ്ടയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്യയുടെ ആവശ്യം . 2022 ഒക്ടോബര്‍ 14 ന് കേസിന് ആസ്പദമായ സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്ട വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരണപ്പെടുകയായിരുന്നു.