പയ്യോളി നഗരസഭ മത്സ്യമാര്‍ക്കറ്റിലേയ്ക്കുള്ള വഴി തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മ്മാണം നിര്‍ത്തിവെയ്കക്ുക’; പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി മത്സ്യമാര്‍കക്കറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മി


പയ്യോളി:നഗരസഭ പദ്ധതിയായ ഷോപ്പിങ് കോംപ്ലക്‌സ് കം മിനി ഓഡിറ്റോറിയം നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മത്സ്യ-മാര്‍ക്കറ്റ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മത്സ്യ മാര്‍ക്കറ്റിലേക്ക് മിനിലോറിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പ്രവേശി ക്കാന്‍ കഴിയില്ലെന്നുള്ള ആശങ്കയാണ് മല്‍സ്യ വില്‍പ്പന തൊഴിലാളികളും മറ്റും ആരോപിക്കുന്നത്. ദേശീയപാതക്കും മത്സ്യ മാര്‍ക്കറ്റിനും ഇടയിലാണ് ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം നടക്കുന്നത്.

മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികള്‍ നേരിടുന്ന ആശങ്ക പരിഹരിക്കുന്നതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് പയ്യോളി മത്സ്യ-മാര്‍ക്കറ്റ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. പയ്യോളി മത്സ്യ മാര്‍ക്കറ്റ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ പ്രദക്ഷിണത്തിന് ശേഷം സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ടി മുസ്തഫ അധ്യക്ഷത വഹിച്ചു ടി പി ലത്തീഫ്, എന്‍ നൂറുദ്ധീന്‍ ടി പി സിദ്ദീഖ് പ്രസംഗിച്ചു.

പ്രകടനത്തിന് കെ വി കരീം. കെ വി മജീദ്, എം സി മുഹമ്മദലി, എസ് കെ പ്രതാപന്‍. എം കെ കുഞ്ഞിരാമന്‍ ചാലില്‍ സജീവന്‍. എന്‍ പി രവി എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭയുടെപ്ലാന്‍ഫണ്ടില്‍പ്പെടുത്തി ഒരു കോടി 96 ലക്ഷം രൂപ വകയിരുത്തിയാ ണ്‌ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മ്മിക്കുന്ന ത്. നഗരസഭയുടെ കൈവശമുള്ള 17 സെന്റ് സ്ഥലത്ത് മുന്‍ വശത്ത് ആറ് മുറികളും പുറകില്‍ നാല് മുറികളും ഉള്‍പ്പെടെ പത്ത് കടമുറികളും മുകളില്‍ 150 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവുമാണ് നിര്‍മ്മിക്കുന്നത്.

6000 സ്‌ക്വയര്‍ഫീറ്റില്‍ പാര്‍ക്കിങ് സൗകര്യത്തോടെയാണ് നിര്‍മ്മാണം. നേരത്തെ സാംസ്‌കാരിക നിലയം ഉള്‍പ്പെടെ സ്ഥിതിചെയ്ത കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നഗരസഭ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ശിലാസ്ഥാപനചടങ്ങില്‍ ലീഗ് പ്രതിനിധിയായ ഡിവിഷന്‍ കൗണ്‍സിലരെ അവഗണിച്ചതിനെതിരെകൗണ്‍സിലര്‍ സി.പി ഫാത്തിമ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.