ജീവനക്കാര്‍ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കെ കിച്ചണില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു


കൊയിലാണ്ടി: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കൊയിലാണ്ടി ഗീതാ വെഡ്ഡിംങ്‌സിന്റെ കിച്ചണിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്.

ജീവനക്കാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സിലിണ്ടറില്‍ തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ജീവനക്കാര്‍ ഉഇജ എക്സ്റ്റിങ്ങുഷര്‍ ഉപയോഗിച്ച് തീ കെടുത്തി.വിവരം കിട്ടിയതിനെ തുടര്‍ന്നു കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന വാഹനം എത്തുകയും കൂടുതല്‍ അപകടമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെ യുടെ നേതൃത്വത്തില്‍ എ.എസ്.ടി.ഓ അനില്‍കുമാര്‍ പി.എം ജൂനിയര്‍ എ.എസ്.ടി.ഓ മജീദ് എം, എഫ്.ആര്‍.ഓ മാരായ ഹേമന്ത് ബി ,ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, അനൂപ് എന്‍.പി, ഷാജു കെ, ഇന്ദ്രജിത്ത് ഐ, ഹോം ഗാര്‍ഡ്മാരായ സോമകുമാര്‍, ടി.പി ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.