നവകേരളത്തിന് ജനകീയാസൂത്രണം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് 25-26 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ ടി.കെ കൺവെൻഷൻ സെൻ്ററിൽ നടന്നു. ‘കേരളത്തിൻ്റെ സുസ്ഥിരമായ വികസനമാണ് 14-ാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ വിജയത്തിന് മുഴുവൻ പേരുടേയും സഹായ സഹകരണം അനിവാര്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ശുചിത്വമിഷൻ കോ- ഓഡിനേറ്റർ കെ.ഗൗതമൻ കെ.എ.എസ് പറഞ്ഞു.
പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.സുനിൽ പദ്ധതി രേഖ അവതരിപ്പിച്ചു.. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ.പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.വി. പ്രവീൺ, ബ്ലോക്ക് മെമ്പർമാരായ അഷിത നാടുക്കാട്ടിൽ, കെ.കെ നിഷിത, രമ്യ എ.പി, പഞ്ചായത്ത് മെമ്പർമാരായ ശ്രീനിലയം വിജയൻ, സറീന ഒളോറ, പ്രശാന്ത് വിവിധ വകുപ്പുമേധാവികൾ, മെമ്പർമാർ എന്നിവർ സംസാരിച്ചു.