‘വിടപറഞ്ഞത് കോടിക്കല്‍ പ്രദേശത്തെ സജീവ വനിതാ ലീഗ് പ്രവര്‍ത്തക’; വിളകുനി റംലയുടെ വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ച് വനിതാലീഗ്
നന്തിബസാര്‍: കോടിക്കല്‍ പ്രദേശത്തെ സജീവ വനിതാ ലീഗ് പ്രവര്‍ത്തകയായിരുന്ന വിളകുനി റംലയുടെ വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് വനിതാ ലീഗ്.
ജില്ലാ മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍ ഉodഘാടനം ചെയ്തു. പി. റഷീദ അധ്യക്ഷത വഹിച്ചു. റഷീദ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ ഹുസൈന് ഹാജി, കെ.പി കരിം, പി.കെ മുഹമ്മദലി, പി.കെ സുനീത, ആരിഫ് കുഞ്ഞൂസ്, ഫായിസ സംസം, റൈഹാനത്ത് കണ്ടോത്ത് സംസാരിച്ചു.