ലോക പാലിയേറ്റീവ് ദിനം; പയ്യോളിയില്‍ സന്ദേശ റാലിയുമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍


പയ്യോളി: ലോകപാലിയേറ്റീവ് ദിനം ആചരിച്ച് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ്. പയ്യോളി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍പാലിയേറ്റീവ് പരിചരണ സന്ദേശ റാലി സംഘടിപ്പിച്ചു. സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു റാലി ഉദ്ഘാടനം ചെയ്തു. പി.വി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി രാജീവന്‍ അധ്യക്ഷത വഹിച്ചു. എം.വി ബാബു, പി.എം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.


കോട്ടക്കല്‍മേഖല കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പാലിയേറ്റീവ്‌സന്ദേശ റാലിയും ദീപം തെളിയിച്ച് പ്രതിജ്ഞയുമെടുത്തു. എന്‍ ടി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എസ്.പി രമേശന്‍ അധ്യക്ഷനായി. പി.വി രാമകൃഷണന്‍ സംസാരിച്ചു. എം. കാദര്‍ സ്വാഗതം പറഞ്ഞു. സുരക്ഷ പാലിയേറ്റീവ് പള്ളിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ റാലി സംഘടിപ്പിച്ചു.

സിപിഐഎം ഏരിയ സെക്രട്ടറി എം പി ഷിബു ഫ്‌ലാഗ് ഓഫ് ചെയ്തു. ബാബു പടിക്കല്‍ അധ്യക്ഷനായി. അനില്‍ കരുവാണ്ടി, കെ. വിജയരാഘവന്‍, ഹമീദ് പുതുക്കുടി എന്നിവര്‍ സംസാരിച്ചു. ദിനേശന്‍ പൊയില്‍ സ്വാഗതം പറഞ്ഞു.പയ്യോളി നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയനിക്കാട് സന്ദേശ റാലി നടത്തി. മേഖലാ പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.കെ കെ ഖാലിദ് അധ്യക്ഷനായി. വി വി അനിത, എം എ വിനോദന്‍ എന്നിവര്‍ സംസാരിച്ചു. വിനീഷ് കുറ്റിക്കാട്ടില്‍ സ്വാഗതം പറഞ്ഞു.

നന്തി ടൗണില്‍ പാലിയേറ്റീവ് കെയര്‍ സന്ദേശ റാലി നടത്തി. പി.കെ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ പ്രകാശന്‍ അധ്യക്ഷനായി. കെ. സിന്ധു, വി.ടി ബിജീഷ് സംസാരിച്ചു. സുനില്‍ അക്കമ്പത്ത് സ്വാഗതം പറഞ്ഞു.