അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (16-01-2025) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. അരിക്കുളം കുരുടി മുക്ക്, ചാവട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 9മണി മുതൽ വൈകീട്ട് 5മണിവരെ വൈദ്യുതി മുടങ്ങും.

അരിക്കുളം മൂലക്കൽ താഴ, മഠത്തിൽ കുനി എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 9മണി മുതൽ വൈകീട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

അരിക്കുളം ആവാദ്, കുന്നോത്ത് മുക്ക്, പുതുശ്ശേരി താഴ എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12മണി വരെ വൈദ്യുതി മുടങ്ങും.

അരിക്കുളം നായാടൻ പുഴ, ബിസ്കറ്റ് ഫാക്ടറി, മുത്താമ്പി, കോഴിപ്പുറത്ത് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 11മണി മുതൽ ഉച്ചയ്ക്ക് 3:30 വരെ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു

മൂടാടി സെക്ഷന്‍ പരിധി

രാവിലെ 7:30 മുതൽ 3മണി വരെ വീ വൺ കലാസമിതി ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിംഗ് ക്ലിയര്‍നസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 9മണി മുതൽ 5മണി വരെ കിള്ളവയൽ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. സ്പെയ്സർ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 7:30മുതൽ 2.30 വരെ ഇന്ദുകബോണൻ്റ് ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിംഗ് ക്ലിയര്‍നസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

Description: Power cut tomorrow (16-01-2025) in various places within Arikkulam section