‘ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം’; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടിയില്‍ ചേര്‍ന്ന കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം
കൊയിലാണ്ടി: 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തിലും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കൊയിലാണ്ടിയില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് സീനിയര്‍ സിറ്റിസണ്‍ സ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി കൈരളി ഓഡിറ്റോറില് ആര് പി രവീന്ദ്രന് നഗറില്‍ നടന്ന ജില്ലാ സമ്മേളനം കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷന്‍ അഡ്വക്കേറ്റ് കെ. സത്യന് ഉദ്ഘാടനം ചെയ്തു
നിഷേധിക്കപ്പെട്ട റെയില്‍വേ ആനുകൂല്യം പുന:സ്ഥാപിക്കുക, വയോജന ക്ഷേമപെന്ഷന് 5000 രൂപയായി ഉയര്‍ത്തുക, ക്ഷേമ പെന്ഷന് കുടിശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ മറ്റാവശ്യങ്ങളും സമ്മേളനം മുന്നോട്ടു വച്ചു. ജില്ലാ പ്രസിഡണ്ട് ഇ .കെ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കുമാരന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ചാത്തു മാസ്റ്റര്‍ ,സി. രാധാകൃഷ്ണന്, വൈസ് പ്രസിഡണ്ട് കെ .വി ബാലന്കുറുപ്പ് ,ജില്ലാ സെക്രട്ടറി സോമന് ചാലില്‍ ,വൈസ് പ്രസിഡന്റ് ഇ.സി ബാലന്,ജോ. സെക്രട്ടറി കെ.എം.ശ്രീധരന്,കെ.പി.വിജയ,ഗിരിജാ ഭായ് എന്നിവര്‍ സംസാരിച്ചു.മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരിദാമോദരന് നായര്‍ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഉണ്ണീരി കുട്ടി കുറുപ്പ് ,കുഞ്ഞിച്ചെക്കിണി എന്നിവരെ മുതിര്‍ന്ന നേതാവ് എം.കെ സത്യപാലന് മാസ്റ്റര്‍ ആദരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.