കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു. ഇന്ന് രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ്.ബി.കെയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഇര്‍ഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, അമല്‍രാജ്, ഷാജു.കെ, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ തീ അണക്കുന്നതിലേര്‍പ്പെട്ടു.