പൊയില്‍ക്കാവില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി


ചേമഞ്ചേരി: പൊയില്‍ക്കാവില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാതായി. കെ.എല്‍. 56 എസ് 415 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് മോഷണം പോയത്. ജനുവരി 11ന് രാത്രി വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെയാണ് ബൈക്ക് മോഷണം പോയത് അറിഞ്ഞത്.

എടക്കുളം കരിമ്പനക്കല്‍ മനോജിന്റെ ബൈക്കാണ് മോഷണം പോയത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846932558 എന്ന നമ്പറില്‍ ബന്ധപ്പെടുക.