ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ വഴി സംസ്ഥാന തലത്തിലേയ്ക്ക്; ചെണ്ടമേളത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നടുവണ്ണൂര്‍: 63 ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സാങ്കേതിക തകരാര്‍ മൂലം ജില്ലാ കലോത്സവത്തില്‍ രണ്ടാമതായി പോയ ടീം അപ്പീല്‍ വഴിയാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിന് മത്സരിക്കാന്‍ എത്തിയത്.
ബി.ആര്‍ ദേവാനന്ദ്, സഞ്ജയ് ശങ്കര്‍, ജഗന്‍ സൂര്യ, ദേവദത്ത്, തേജസ്, നിവേദ്, അലന്‍ നാരായണ്‍ എന്നീ കുട്ടികളാണ് സ്‌കൂളിലെ ടീമില്‍ ഉള്‍പ്പെടുന്നത്. അജിത്ത് കൂമൂള്ളി, സന്ദീപ് കൊയിലാണ്ടി,നിഷാന്ത് മാരാര്‍ ഉള്ളിയേരി (ഉളളിയേരി ശങ്കരന്‍മാരാരുടെ മകന്‍) എന്നീ മൂന്ന് പേരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ ചെണ്ടമേളം പരിശീലിച്ചത്.