കാപ്പാട് കണ്ണങ്കടവ് മകനെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി പോയ ഇരുപത്തിയൊമ്പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു


ചേമഞ്ചേരി: നഴ്‌സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു.

കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു ഫൈജാസ്. അവിടെ തളര്‍ന്നുവീണ ഫൈജാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുതിയങ്ങാടി കെ.പി വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് കട നടത്തുന്ന ഫൈസലിന്റെയും കണ്ണങ്കടവ് ഫസീലയുടെയും മകനാണ്. ഭാര്യ: നിഷാന വടകര. മകന്‍: മുഹമ്മദ് റയാന്‍. സഹോദരങ്ങള്‍: ഫാത്തിമ ഫസ്‌ന (ഒപ്‌ടോമെട്രി കുന്ദമംഗംലം), മുഹമ്മദ് ഫജര്‍ (മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴിക്കോട്).

Summary: