വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഞ്ചാര സ്വാതന്ത്ര്യം തടയുന്നു; പൂക്കാട് ഡ്രൈനേജ് പണി പുരോഗമിക്കവെ വീതികുറഞ്ഞ സര്‍വ്വീസ് റോഡ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍
ചേമഞ്ചേരി: പൂക്കാട് പെട്രോള്‍ പമ്പിനു മുന്‍വശം കിഴക്കുഭാഗത്ത് ഡ്രൈനേജ് പ്രവൃത്തി നടന്നുകൊണ്ടിരിക്കെ സര്‍വ്വീസ് റോഡ് തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഏതാണ്ട് 400 മീറ്ററോളം ദൂരത്ത് ഡ്രൈയിനേജ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കയാണ്. അതിനിടയില്‍ മതിയായ സുരക്ഷയോ സൗകര്യമോ ഇല്ലാതെ റോഡിലൂടെ ഗതാഗതത്തിന് വഴിയൊരുക്കുകയാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പൂക്കാട് അങ്ങാടി, പൂക്കാട് കലാലയം, തിരുവങ്ങൂര്‍ യു .പി. സ്‌കൂള്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാണ്. ഹൈവേ അധികൃതര്‍ പ്രവൃത്തിയുമായി മുന്നോട്ടു പോന്നത്. മൂന്നു മീറ്റര്‍ മാത്രം വരുന്ന സര്‍വ്വീസ് റോഡിലൂടെ അപകടകരമായ സാഹചര്യത്തില്‍ ഗതാഗതം തുറന്നു വിടരുതെന്നും, മതിയായ ഫൂട്ട് പാത്ത് സൗകര്യമൊരുക്കിയതിനു ശേഷമെ പുതിയ സര്‍വ്വീസ് റോഡു തുറന്നു കൊടുക്കാവൂവെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Summary: Locals are against the move to open a narrow service road while Pookad drainage work is in progress