പ്രചോദന്‍ 2025; കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ദേശീയ സെമിനാര്‍ പരമ്പര
കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ ദേശീയ സെമിനാര്‍ പരമ്പരക്ക് ‘പ്രചോദന്‍ 2025’ ന് തുടക്കമായി. സെമിനാറിന്റെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.രാജന് വര്‍ഗീസ് നിര്‍വഹിച്ചു. ഇന്ന് തുടങ്ങിയ സെമിനാര്‍ ജനുവരി 30 വരെ നീണ്ടു നില്ക്കും.
കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലുമായി സഹകരിച്ച് കോളേജിന്റെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ആണ് ഇത് സംഘടിപ്പിക്കുന്നത്. ഈ മേഖലകളില്‍ ഗവേഷണത്തെയും, അനുബന്ധ മേഖലകളുടെ നവീകരണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജേഷ്.സി.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചേളന്നൂര്‍ എസ്.എന്‍.ജി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കുമാര്‍.എസ്.പി , സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. മെര്ലിന് എബ്രഹാം, ഡോ.ഷാജി മാരാം വീട്ടില്‍, ചാന്ദ്നി.പി.എം, ഡോ. സുനില്‍ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. വിവിധ കോളേജുകളിലെ അധ്യാപകര്‍, ഗവേഷകര്‍ വിദ്യാര്‍ത്ഥികള്‍, ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുന്നു.