സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്; അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് വില 58,280 രൂപയായി. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 280 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധനവ്.
രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78280 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്ഡിന് ട്രോയ് ഔണ്‍സിനു 2,673.68 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.