മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാസാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 മുതല്‍ 9വരെയാണ് ഫെസ്റ്റ്.
ഫെസ്റ്റിന്റെ തീം സോംഗ് റിലീസ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കറും, ലോഗോ പ്രകാശനം ഗാനരചയിതാവ് രമേശ് കാവിലും നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു.
ഫെസ്റ്റ് കോഡിനേറ്റർ എ.സി അനൂപ്, പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി സുനിൽ സ്വാഗതവും സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.