കായണ്ണയില്‍ വീട്ടുമുറ്റത്തെ അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ് ആടുകള്‍; രക്ഷകരായെത്തി പേരാമ്പ്ര അഗ്നിരക്ഷാസേന
കായണ്ണ: കായണ്ണ തറവട്ടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടുകളെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് വൈകീട്ട് 6.30 തോടെയാണ് സംഭവം. തറവട്ടത്ത് മുഹമ്മദ് സലീമിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആടുകള്‍ വീഴുകയായിരുന്നു.
ഏകദേശം 60 അടി താഴ്ച്ചയുള്ളതും ആല്‍മറ ഉള്ളതുമായ കിണറിലാണ് രണ്ട് ആടുകള്‍ വീണത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍അഭിലജ്പത് ലാല്‍ ഓക്‌സിജന്‍ കുറവായതിനാല്‍ ബി.എ സെറ്റ് ധരിച്ച് കിണറിലിറങ്ങി റസ്‌ക്യൂ നെറ്റില്‍ ആടുകളെ സുരക്ഷിതമായി പുറത്തെടുത്തു. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ എന്‍. ഗണേശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജിത്ത് പി, ബബിഷ്. ടി, ധീരജ് ലാല്‍, പി.സി, ഒഏ. ബാബു. എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.