അകലാപ്പുഴയിലൂടെ ആട്ടവും പാട്ടുമൊക്കെയായി ബോട്ടില്‍ അവരുടെ യാത്ര; വയോജനങ്ങള്‍ക്കായി ബോട്ട് സവാരിയുമായി രംഗകല ലൈബ്രറി ആന്റ് റീഡിങ് റൂം


തിക്കോടി: മുചുകുന്ന് രംഗകല ലൈബ്രറി ആന്റ് റീഡിംഗ് റൂം ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി രൂപീകരിച്ച ഹാപ്പിനസ്‌ഫോറം അകലാപ്പുഴയില്‍ ബോട്ട് സവാരി സംഘടിപ്പിച്ചു. ലൈബ്രറി പ്രവര്‍ത്തന പരിധിയിലെ 52 വയോജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയില്‍ യാത്രികര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കെ.ചോയിക്കുട്ടി, എന്‍.വി.ദേവകി, കെ.എം.മാളു, മൂലിക്കര ലീല, ശ്രീപത്മം സുരേന്ദ്രന്‍, കമല പുതിയോട്ടില്‍ എന്നീ മുതിര്‍ന്നവര്‍ക്ക് പുറമേ എന്‍.ഷിജു, എന്‍.വി.പ്രകാശന്‍, എന്‍.ബിജീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിക്ക് സുരേന്ദ്രന്‍ ശ്രീ പത്മം, എന്‍.വി.പ്രദീഷ്, ഒ.പി.പ്രകാശന്‍, ജിനീഷ്.പി, രമ.കെ.ടി, അഞ്ജുഷ.എ, ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

[mid4Th