വടക്കേ മലബാറുകാർക്ക് റെയിൽവേയുടെ പുതുവത്സര സമ്മാനം; കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സർവീസ് ജൂൺ ഒൻപത് വരെ നീട്ടി
കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ – ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി. പ്രതിദിന സർവീസ് ആയാണ് യാത്ര തുടരുക. നവംബർ ഒന്ന് മുതലാണ് ട്രെയിൻ പ്രതിദിനമാക്കിയത്. സ്പെഷൽ ട്രെയിൻ സർവീസ് ആയതിനാൽ എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് തുടരും.
ആഴ്ചയിൽ നാല് ദിവസം സർവീസ് എന്ന നിലയിൽ കഴിഞ്ഞ ജൂലൈ മാസം ഒരു മാസത്തേക്ക് അനുവദിച്ച ട്രെയിൻ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് നീട്ടിയത്.
രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.25ന് തലശ്ശേരിയിലും 8.36ന് മാഹിയിലും 8. 48 നു വടകര സ്റ്റേഷനിലും എത്തും . 11.45 ഓടെയാണ് ഷൊർണൂരേക്ക് എത്തുക.
Description: Railway's New Year Gift to North Malabarians