രൂപമാറ്റം വരുത്തി, നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി; കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിച്ചു, നിരക്കും കുറഞ്ഞു


കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിച്ചു. ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നിരക്കും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. നേരത്തെ 1280 രൂപ ആയിരുന്നു നിരക്ക്.

സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചത്. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. എസ്കലേറ്റർ, പിൻ വാതിൽ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പകരം മുൻഭാഗത്ത് മാത്രമാണ് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഉള്ള വാതിലുള്ളത്. അതേ സമയം ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.