ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ, കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമെന്ന് പോലീസ്, നടത്തിപ്പുകാരൻ്റെ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ


കൊച്ചി: ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. കൊച്ചിയിലെ മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 പേര്‍ പിടിയിലായി. എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ് പറഞ്ഞു. ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടില്‍ മാത്രം ഈവര്‍ഷം ഒരുകോടി 68ലക്ഷം രൂപയാണ് ഇത്തരം ഇടപാടുകളിലൂടെ എത്തിയിട്ടുള്ളത്. കൊച്ചി പൊലീസിന്റെ മൂന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയുമെത്തിച്ച്‌ ഇടപാടുകള്‍ നടത്തിയതായും പൊലിസ് പറയുന്നു. മറ്റ് എവിടെയെങ്കിലും പ്രവീണ്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലിസ്.

Summary: An unethical center in the guise of an Ayurvedic spa in Kochi