കണ്ണൂരില്‍ ട്രെയിന്‍ പോകുമ്പോള്‍ പാളത്തില്‍ കമഴ്ന്നുകിടന്നു; വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ പോകുമ്പോള്‍ റെയില്‍പാളത്തില്‍ കമഴ്ന്നുകിടന്ന വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ പന്നേന്‍പാറയില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
പാളത്തിന് സമീപത്തുനിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിന്കടന്നുപോകുമ്പോള് റെയില്‍പാളത്തില്‍ മധ്യവയസ്ക്കന് കമഴ്ന്നുകിടക്കുന്ന നിലയിലാണ് വീഡിയോയില്‍ കാണുന്നത്. ട്രെയിന്‍ കടന്നുപോകുന്ന സമയമത്രയും ഇയാള്‍ ഇങ്ങനെ കിടക്കുകയും ട്രെയിന്‍ പോയ ശേഷം എഴുന്നേറ്റ് പാളം മുറിച്ച് കടന്നു പോവുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.