കണ്ണൂരില്‍ മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു
കണ്ണൂര്‍: മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി ജിന്‍സ് കിണറ്റില്‍ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലുക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.