ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി ബാലുശ്ശേരി എക്‌സൈസ്


ബാലുശ്ശേരി: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. ബാലുശ്ശേരി എക്‌സൈസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതുകാട് സീതപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

ബാലുശ്ശേരി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ് പിടികൂടിയത്. എ.ഇ.ഐ ഗ്രേഡ് രാജു ഗ്രേഡ് ഗിരീഷ് സിഇഒ മാരായ റബിന്‍ ജിഷ്ണു ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.