എത്തിയത് ബൈക്കുകളില്‍, കൊടികള്‍ നശിപ്പിച്ചശേഷം സ്ഥലംവിട്ടു; തിക്കോടിയില്‍ സി.പി.ഐ.എം പതാകകള്‍ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
തിക്കോടി: സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി ലോക്കലിലെ കുറ്റിവയല്‍ ബ്രാഞ്ചില്‍ ഉയര്‍ത്തിയ 24 പതാകകള്‍ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ബൈക്കിലെത്തിയ സംഘം കൊടികള്‍ നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുകണ്ടത്തില്‍ റയീസ്, സലാം തെക്കെ കടപ്പുറ്റം, മുഹാദ് പൊയിലില്‍ എന്നിവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം തിക്കോടി കോടിക്കലില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു. കെ.വി.സുരേഷ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി അനൂപ്, ബിജു കളത്തില്‍ എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ടി.എം പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ഷാഹിദ പി.പി. എം.കെ രവീന്ദ്രന്‍, മിനി എം.എന്‍, മിനി ഭഗവതി കണ്ടി, അനീഷ് കുമാര്‍ പി.വി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി