പേരാമ്പ്ര ടൗണില്‍ തിരക്കേറിയ ഇടത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയില്‍; നീക്കം ചെയ്യാന്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പഴയ പഞ്ചായത്ത് ഓഫീസിനുള്ളിലും മുകളിലും പുറത്ത് റോഡിലും കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. കത്തിന്റെ കോപ്പി പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറിയുമായ രഞ്ജിത്ത് തുമ്പക്കണ്ടിയാണ് കത്തയച്ചത്.

ഈ മാലിന്യം കാരണം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളടക്കം പ്രയാസങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യത്തില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം രാത്രി ഇരുചക്രവാഹനം മാലിന്യത്തില്‍ തട്ടി അപകടം ഉണ്ടാവുകയും ചെയ്തിരുന്നു.

പേരാമ്പ്ര ടൗണില്‍ ഏറ്റവും തിരക്ക് പിടിച്ച സ്ഥലത്താണ് മാലിന്യ കൂമ്പാരമുള്ളത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും.