‘നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ വികസന നായകന്‍”; ലീഡര്‍ കെ.കരുണാകരന്റെ ചരമദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കീഴരിയൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലീഡര്‍ കെ.കരുണാകരന്റെ ചരമദിനം കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ വികസന നായകനായിരുന്നു അദ്ദേഹമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു.

കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.കെ.ദാസന്‍, ശശി പാറോളി മണ്ഡലം ഭാരവാഹികളായ ഒ.കെ.കുമാരന്‍, ഇ.എം.മനോജ്, കെ.എംവേലായുധന്‍, എന്‍.ടി.ശിവാനന്ദന്‍, പി.എം.അബ്ദുറഹിമാന്‍, ഷിബു മുതുവന, ദീപക് കൈപ്പാട്ട് കുഞ്ഞമ്മദ് മീത്തലെ മാലാടി എന്നിവര്‍ പ്രസംഗിച്ചു.

Summary: Keezhriyur Mandal Congress Committee observed the death anniversary of leader K. Karunakaran