സാഹിത്യ വേദി പുരസ്‌കാരം നേടിയ ജാഹ്നവി സൈരയ്ക്ക് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുമോദനം


Advertisement

അരിക്കുളം: പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സാഹിത്യക്കുട്ടായ്മയായ സാഹിത്യ വേദി സംസ്ഥാന തലത്തില്‍ നടത്തിയ കവിത രചനാ മത്സരത്തില്‍ പുരസ്‌കാരം നേടിയ ജാഹ്നവി സൈരയെ അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.

Advertisement

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ടി.ശങ്കരന്‍ നായര്‍ മെമന്റോ കൈമാറി. ജാഹ്നവി സൈര കവിതാലാപനം നടത്തി. ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് മോഹനന്‍ കല്‍പ്പത്തൂര്‍, ഭാസ്‌കരന്‍ എടക്കുറ്റിയാപ്പുറത്ത്, അംജിത്ത് കൊരട്ടിയില്‍, കെ.കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement