കുട്ടികളും പ്രായമായവരുമടക്കം നാലുതലമുറ ഒത്തുകൂടി; അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍
കൊയിലാണ്ടി: അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടിയില്‍ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടില്‍, നാരായണന് നായര്‍ ചെറിയാമന്‍കണ്ടി മീത്തല്‍, നാരായണന് നായര്‍ പറമ്പടി, ദേവകിയമ്മ പറമ്പടി, ശാരദാമ്മ പനന്തോടി, ദാമോദരന്‍ വടക്കയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാരുകുട്ടി നായര്‍ ഭദ്രദീപം കൊളുത്തി കൊണ്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ദിനേശന് പനന്തോടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ശേഷം മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ചെറിയാമന്‍ കണ്ടി മീത്തല്‍ കുടുംബാംഗങ്ങളായ അശ്വതി ബാലകൃഷ്ണന്, യദു നന്ദന് എം.എം, ശരണ്‍.എസ്, ശ്രീലക്ഷ്മി ജെ.എസ്, ശിവദേവ് എസ്.ഡി, അര്‍ച്ചന രമേശന്, ഹരിനന്ദ് പി.എം എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും നടത്തി.