മുന്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി അരിക്കുളം ചിരുവോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: മുന്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ജാനു.

മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (വിമുക്ത ഭടന്‍), ജയപ്രകാശ് (വിമുക്തഭടന്‍), പ്രശാന്ത് (തൃശൂര്‍).

മരുമക്കള്‍: ജോബിന, ഗിത, ശ്രീശുഭ.

സഹോദരങ്ങള്‍: പരേതരായ നാരായണന്‍ നായര്‍, ഗോപാലന്‍ നായര്‍, നാണിയമ്മ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.