കൊയിലാണ്ടിയില്‍ ഇനി ഫിലിം ഫെസ്റ്റിവലിന്റെ നാളുകള്‍; ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ ജനുവരി 17-മുതല്‍ 19 വരെ കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തില്‍
കൊയിലാണ്ടി: മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് ഫെസ്റ്റിവല്‍ 2025- ജനുവരി 17-മുതല്‍ 19- വരെ കൊയിലാണ്ടിയില്‍ നടക്കും. കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷന്‍, എഫ്.എഫ്.എസ്. ഐ. (കേരളം), ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
മലയാള, ഇന്ത്യന്‍, ലോക സിനിമാ വിഭാഗങ്ങളിലായി പ്രേക്ഷക – നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ഡോ.സി. എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവല്‍ ഡയരക്ടര്‍. പരിപാടിയുടെ ഭാരവാഹികളായി എം.പി ഷാഫി പറമ്പില്‍, എം.എല്‍.എ കാനത്തില്‍ ജമീല, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് (രക്ഷാധികാരി കള്‍) അഡ്വ. കെ. സത്യന്‍ (ചെയര്‍മാന്‍), പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ് (വൈസ് ചെയര്‍മാന്‍), യു. ഉണ്ണികൃഷ്ണന്‍ (ജന.കണ്‍ വീനര്‍). ഇ.കെ. അജിത്ത്, അഡ്വ. കെ. അശോകന്‍, എന്‍.പി. സന്തോഷ്, പ്രശാന്ത് ചില്ല, നവീന വിജയന്‍,ബാബു കൊളപ്പള്ളി (കണ്‍വീനര്‍), ടി.കെ. ഗിരീഷ് കുമാര്‍ (ട്രഷറര്‍)
ഉപസമിതികള്‍: പ്രോഗ്രാം കമ്മിറ്റി: എന്‍.ഇ. ഹരികുമാര്‍ (ചെയര്‍മാന്‍) ഡോ. ലാല്‍ രഞ്ജിത്, എസ്. പ്രദീപ്, മിഥുന്‍ ചന്ദ്രന്‍(കണ്‍വീനര്‍).
സാമ്പത്തിക വിഭാഗം ഭാരവാഹികള്‍ വി.ടി. രൂപേഷ് (ചെയര്‍മാന്‍), കെ.വി. സുധീര്‍, വി.പി. ഉണ്ണികൃഷ്ണന്‍ (കണ്‍വീനര്‍). ഫുഡ് ആന്റ് അക്കമഡേഷന്‍, നിത്യ ഗണേശന്‍ (ചെയര്‍മാന്‍), മേപ്പാട് ശങ്കരനാരായണന്‍ നമ്പൂതിരി, സി. ജയരാജ് (കണ്‍വീനര്‍).
പബ്ലിസിറ്റി ആന്റ് ബ്രോഷര്‍ ഷിബു മൂടാടി (ചെയര്‍മാന്‍), (കണ്‍വീനര്‍), കൃഷ്ണദാസ് കൂനിയില്‍, ദിലീപ് കീഴൂര്‍.
റിസപ്ഷന്‍ വിഭാഗം ഭാഗവാഹികള്‍ ഡോ. ശശി കീഴാറ്റുപുറം (ചെയര്‍മാന്‍), എന്‍.കെ. മുരളി, പി.കെ. രവീന്ദ്രന്‍ (കണ്‍വീനര്‍) എന്നിവര്‍ ചുമതലയേറ്റു.