പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷനല്‍ ഹൈവേ അധികാരികളും കണ്ണു തുറക്കക’; ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവങ്ങൂരില്‍ ഉപവാസ സമരം


കാപ്പാട്: പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷനല്‍ ഹൈവേ അധികാരികളും
കണ്ണു തുറക്കൂ തുടങിയ ആവശ്യം ഉന്നയിച്ച് തിരുവങ്ങൂരില്‍ ഉപവാസ സമരം. തിരുവങ്ങൂര്‍ ദേശീപാത പരിസരത്ത് നടത്തിയ ഉപവാസ സമരം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് പ്രദേശത്തെ ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് മാര്‍ഗ്ഗതടസ്സം സൃഷിടിച്ച്
കൊണ്ട് അധികാരികള്‍ അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുതെന്ന് മുന്‍ മന്ത്രി പി.കെ ബാവാ സാഹിബ് പറഞ്ഞു

ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, സെക്രട്ടറി റഷീദ് വെങ്ങളം, കെ.പി.സി.സി മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, പൂക്കാട് കലാലയം പ്രസിഡണ്ട് യു.കെ രാഘവന്‍ മാസ്റ്റര്‍, തിരുവങ്ങൂര്‍ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് കെ.കെ ഫാറൂഖ്, ഓട്ടോ കോര്‍ഡിനേഷന്‍ ഭാരവാഹി മധു കണ്ണഞ്ചേരി,
കെ റെയില്‍ വിരുദ്ധ സമിതി ഭാരവാഹി നസീര്‍ ന്യൂജെല്ല, സമദ് പൂക്കാട്, ശശിധരന്‍ കുനിയില്‍, അനസ് കാപ്പാട്, ആലിക്കോയ നടമ്മല്‍, ആലിക്കോയ പൂക്കാട്, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ ഹാരിസ്, ഷരീഫ് മാസ്റ്റര്‍, അബ്ദുല്ലക്കോയ വലിയാണ്ടി ,എം. കെ മുഹമ്മദ് കോയ, റസീന ഷാഫി, പ്രൊഫ: അബൂബക്കര്‍ കാപ്പാട്, എ.പി.പി തങ്ങള്‍, തിരുവങ്ങൂര്‍ ജുമാ മസ്ജിദ് ഖത്തീബ് എസ്.കെ അബൂബക്കര്‍ ബാഖവി, അഷറഫ് പി.പി, എം.കെ മുസ്തഫ, ഉണ്ണികൃഷ്ണന്‍ പൂക്കാട്, വി.വി ഷമീര്‍, സാദിക്ക് അവീര്‍,സാജിദ് കാട്ടില പീടിക എന്നിവര്‍ സംസാരിച്ചു.