നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ നടത്തിയിരുന്ന വാറ്റ് കേന്ദ്രം നശിപ്പിച്ച് എക്‌സൈസ് അധികൃതര്‍; കീഴരിയൂരില്‍ നിന്നും 280 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു


പേരാമ്പ്ര: കീഴരിയൂര്‍ കോണില്‍ മീത്തല്‍ മലയില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 280 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. മലയുടെ ഉള്‍ഭാഗത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ നടത്തിയ വാറ്റ് കേന്ദ്രം എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.

ഉടമസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല. അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിരന്തരമായ പരിശോധനയുടെ ഫലമായാണ് എക്സൈസ് നടപടി.

എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഷാജി സി.പിയും പാര്‍ട്ടിയുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് നൈജീഷ്.ടി, സി.ഇ.ഒ റഷീദ്.പി, സി.ഇ.ഒ ഡ്രൈവര്‍ ദിനേശ്.സി എന്നിവര്‍ പങ്കെടുത്തു.

Summary: 280 liters of wash was seized from Keezhriyur