നടക്കാനിരിക്കുന്നത് വാശിയേറിയ മത്സരം; കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ


കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ. രാവിലെ 10.30 മുതല്‍ 3.30വരെയാണ് വോട്ടിങ് സമയം. പതിവില്‍നിന്ന് വിപരീതമായി വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രസിഡന്റ്, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് മത്സരം.

അഡ്വ.ലക്ഷ്മി ഭായ്, അഡ്വ. പ്രമോദ് കുമാര്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബാര്‍ അസോസിയേഷനില്‍ 150ലധികം മെമ്പര്‍മാരുണ്ടെങ്കിലും 131 അംഗങ്ങള്‍ക്കാണ് വോട്ടുള്ളത്.