നെല്ല്യാടി പുഴയില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; കുട്ടിയെ ഉപേക്ഷിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ കൊയിലാണ്ടി പോലീസും മുനിസിപ്പാലിറ്റി അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്‌ക്കരണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാവിലെ മത്സ്യബന്ധത്തിനായി പോയവരാണ് ഒരുദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റൂറല്‍ എസ്.പി. നിധിന്‍ രാജിന്റെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍ , എസ് ഐ കെ.എസ്. ജിതേഷിന്റെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീക്കരിച്ച് അന്വേഷണം നടത്തിവരികയാണ്.
ആറ്‌സംഘങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുന്നത്. നവജാതശിശുവിനെ പൊതിഞ്ഞ മെറുണ്‍ നിറത്തിലുളള മിഡിയ്ക്ക് ഏതാനും വര്‍ഷം പഴയക്കുണ്ടെന്ന് പോലീസ് കണ്ടെത്തി. കൂടാതെ വിവിധ സ്‌കാനിംഗ് സെന്ററുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ ലാബുകള്‍, ആശാവാര്‍ക്കര്‍മ്മാരുടെ നേതൃത്വത്തില്‍ അന്വേഷണം എന്നിങ്ങനെ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ഡവപ്‌മെന്റ് പ്രാട്ടക്ഷന്‍നും കേരള പോലീസ് ഇന്റെലിജന്‍സ് വിഭാഗവും അന്വേഷണത്തിലാണ്. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236/9497987193/9497980 798 അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. തരുന്ന വിവരം തികച്ചും രഹസ്യമായിക്കുമെന്ന് പോലീസ് പറഞ്ഞു.
Summary: The incident where the body of a newborn baby was found in the Nelliadi River; The body was cremated and the police intensified the investigation.