നിരാലംബര്‍ക്ക് ആശ്വാസമായി പേരാമ്പ്ര ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്; ഏക്കാട്ടൂരില്‍ നിര്‍മിക്കുന്ന സ്‌നേഹവീടിന്റെ കട്ടിള വെയ്ക്കല്‍ കര്‍മം നടന്നു


അരിക്കുളം: ഏക്കാട്ടൂര്‍ കല്ലാത്തറമ്മല്‍ ഗിരീഷിനും കുടുംബത്തിനും പേരാമ്പ്ര ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മ നിര്‍മിക്കുന്ന സ്‌നേഹ വീടിന്റെ കട്ടിള വെയ്ക്കല്‍ കര്‍മം നടന്നു. ചെയര്‍മാന്‍ മുനീര്‍ എരവത്ത് കര്‍മ്മം നിര്‍വഹിച്ചു. ഹസ്ത പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അശരണര്‍ക്കായി നിര്‍മാണം ആരംഭിച്ച അഞ്ച് സ്‌നേഹ വീടുകളില്‍ ഒന്നാണ് ഏക്കാട്ടൂരിലേത്.

ആദ്യഘട്ടത്തില്‍ 20 സ്‌നേഹവീടുകള്‍ നിര്‍മിച്ചു നല്‍കുക എന്നതാണ് ഹസ്തയുടെ ലക്ഷ്യം. ഹസ്ത ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍ മാസ്റ്റര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ സലാം തറമല്‍, സ്‌നേഹ വീട് കോ-ഓര്‍ഡിനേറ്റര്‍ കെ അഷറഫ് മാസ്റ്റര്‍, വി കെ. രമേശന്‍ മാസ്റ്റര്‍, കെ.കെ കോയക്കുട്ടി, അമ്മദ് പൊയിലങ്ങല്‍, ഇ.എം പത്മിനി, കെ.പി സുലോചന, ഹസ്ത മീഡയ സെല്‍ കണ്‍വീനര്‍ സാജിദ് അഹമ്മദ്, രാജന്‍ ആയാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.