യു.ഡി.എഫ് സര്‍ക്കാറിന്റെ കരാര്‍ എല്‍.ഡി.എഫ് റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ആര്‍.ഷെഹിന്‍


കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പ് വെച്ച കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍. ഷെഹിന്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് മുരളീധരന്‍ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍സിക്രട്ടറി രാജേഷ് കീഴരിയൂര്‍, വി.വി.സുധാകരന്‍, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമല്‍, തന്‍ഹീര്‍ കൊല്ലം, പി.വി.വേണുഗോപാല്‍, വി.കെ. ശോഭന, മനോജ് പയറ്റുവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. നടേരി ഭാസ്‌ക്കരന്‍, ചെറുക്കാട്ട് രാമന്‍, കെ.പി.വിനോദ് കുമാര്‍, റാഷിദ് മുത്താമ്പി, കെ.വി.റീന, കെ.എം.സുമതി, പി.പി.നാണി, ശ്രീജാറാണി, നിഹാല്‍, എന്‍.ദാസന്‍, ഇ.എം.ശ്രീനിവാസന്‍, വി.കെ.സുധാകരന്‍എന്നിവര്‍ നേതൃത്വം നല്‍കി.