മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്ത സംഭവം;പിടിയിലായത് മൂന്ന് മുചുകുന്ന് സ്വദേശികള്‍


കൊയിലാണ്ടി: മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായത് മൂന്ന് മുചുകുന്ന് സ്വദേശികള്‍.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് വിഭാഗം ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മുചുകുന്ന് കൊയിലോത്തും പടി മാതികണ്ടി വിനോദന്‍ന്റെ വീട്ടില്‍ നിന്നും 130 കിലോയോളം ചന്ദനമാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ വീട്ടുടമയായ മുചുകുന്ന് മാതിക്കണ്ടി വിനോദന്‍, മുചുകുന്ന് മരക്കാട്ടുപൊയില്‍ ബജിന്‍ എം.പി, മുചുകുന്ന് പാറയില്‍ മീത്തല്‍ രതീഷ് പി.എം, ഉള്ളിയേരി എളമ്പിലാശ്ശേരി സ്വദേശി ബൈജു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ 11.30 തോടെ വിനേദിന്റെ വീട്ടില്‍ നിന്നും ചന്ദനം വാങ്ങാനെന്ന രീതിയില്‍ ഫോറന്‍സ് വിജിലന്‍സ് വിഭാഗം എത്തുകയായിരുന്നു.

പിടിച്ചെടുത്ത ചന്ദനത്തിന് സുമാര്‍ 5 ലക്ഷം രൂപ വില കണക്കാക്കുന്നു. ചന്ദനവും ചന്ദനം ചെത്തി ഒരുക്കാന്‍ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, ഒരു മാരുതി എക്‌സ്‌പ്രെസ്സോ കാര്‍, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെയും വസ്തുക്കളും വിശദമായ അന്വേഷണങ്ങള്‍ക്കായി പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് കൈമാറി.

ശ്രീജിത്ത് എ പി. റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍, പ്രശാന്തന്‍ കെ. പി സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് അസ്ലം സി, ദേവാനനന്ദന്‍ എം, ശ്രീലേഷ് കുമാര്‍ ഇ.കെ, ശ്രീനാഥ് കെ.വി, ലുബൈബ എന്‍,
പ്രബീഷ് ബി, ഫോറസ്റ്റ് ഡ്രൈവര്‍മാരായ ജിതേഷ് പി, ജിജീഷ് ടി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.