മുചുകുന്ന് കൊയിലോത്തും പടിയില്‍ വന്‍ ചന്ദന വേട്ട; നാല് പേര് കസ്റ്റഡിയില്‍
കൊയിലാണ്ടി: മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്തു. മുചുകുന്ന് കൊയിലോത്തും പടി മാതികണ്ടി വിനോദന്‍ന്റെ വീട്ടില്‍ നിന്നും 130 കിലോയോളമാണ് ഫോറസ്റ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 11.30 തോടെ ഇയാളുടെ വീട്ടില്‍ നിന്നും ചന്ദനം വാങ്ങാനെന്ന രീതിയില്‍
ഫോറന്‍സ് വിജിലന്‍സ് വിഭാഗം എത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മൂന്ന് പേര് മുച്ചകുന്ന് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ പെരുവണ്ണാമൂഴി ഫോറസ്റ്ഓഫീസിലേക്ക് കൊണ്ടുപോവും. നാല് ദിവസമായി പ്രതികള്‍ ഈ വീട് കേന്ദ്രീകച്ച് സ്ഥലത്ത് നില്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.