”കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഭയരഹിതമായി ഫുട്‌ബോള്‍ പരിശീലനം നടത്താന്‍ ഗ്രൗണ്ടില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം”; വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ രാവിലെയും വൈകുന്നേരവും ഭയരഹിതമായി പരിശീലനം നടത്താന്‍ ഗ്രൗണ്ടില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍. കൊയിലാണ്ടിയില്‍ നടന്ന ഏരിയ കണ്‍വന്‍ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
കൊയിലാണ്ടി നഗരസഭക്ക് സമീപമുള്ള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ പഴയ കാല ഫുട്‌ബോള്‍ താരവും ടൂര്‍ണമെന്റ് സംഘാടകനുമായ യു.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ പുതിയ തലമുറ താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ഒരുക്കുകയും പഴയ താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരമൊരുക്കുവാനും വേണ്ടിയാണ് അസോസിയേഷന്‍ ലക്ഷ്യം വെക്കുന്നത്.
യോഗത്തില്‍ സി.കെ.മനോജ് അധ്യക്ഷത വഹിച്ചു. ജ ഗസജീവന്‍ സ്വാഗതം പറഞ്ഞു ജയ ദാസന്‍ നന്ദി പറഞ്ഞു അസോസിയേഷന്‍ രക്ഷാധികാരികളായി എല്‍.എസ്.ഋഷി ദാസ്, യു.കെ ചന്ദ്രന്‍, ജയ ദാസന്‍ ഏ.ട്ടി.രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സി.കെ.മനോജ് പ്രസിഡണ്ട്, പി.കെ.സജീവന്‍ സെക്രട്ടറി, ഷാജി ചെങ്ങോട്ട്കാവ് ട്രഷറര്‍, വൈസ് പ്രസിഡണ്ടുമാരായി പ്രമോദ് മണമല്‍, രമേശ് ബാബു കെ.ജോഷി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എം.പി അജി, ഉണ്ണിക്കൃഷ്ണന്‍, ബാബു എന്നിവരെയും തിരഞ്ഞെടുത്തു.
Summary: Veterans Football Association convention koyilandy