മുചുകുന്നിലെ വിദ്യാര്‍ത്ഥിനിയും കുടുംബവും ഇന്ന് സുരക്ഷിതമായുറങ്ങും; പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച സ്‌നേഹവീടും സ്ഥലവും കൈമാറി
കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദ്ദനയായ വിദ്യാര്‍ഥിനിയ്ക്ക് നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീടും സ്ഥലവും കുടുംബത്തിന് കൈമാറി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് കൈമാറി. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.എം ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിജിലപറവക്കൊടി, പി.പ്രജിഷ, കെ.പി.ലത, സി.പി.സഫിയ, പി.കെ.രഘുനാഥ്, പ്രമോദ് രാരോത്ത്, എം.കെ.ഗീത, ടി.കെ.ചന്ദ്രന്‍, വി.പി.ഭാസ്‌ക്കരന്‍, ജെസി, എ.കെ.സുരേഷ് ബാബു, ഡി.എസ്.ചന്ദന തുടങ്ങിയവര്‍ സംസാരിച്ചു. മൂടാടിപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ പൊ പ്രബീത് നന്ദിയും പറഞ്ഞു.
12 ലക്ഷം ചിലവഴിച്ച് ആറ് മാസം കൊണ്ടാണ് മുചുകുന്നില്‍ സ്നേഹഭവനം നിര്‍മ്മിച്ചത്. സ്നേഹഭവനത്തിനായി വലിയാട്ടില്‍ ബാലകൃഷ്ണനാണ് സൗജന്യമായി മൂന്നര സെന്റ് നല്‍കിയത്. പന്തലായനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധനകുടുംബത്തിലെ അംഗമായ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
കൂട്ടുകാരിക്കൊരു വീടൊരുക്കാന്‍ പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍; മുചുകുന്നില്‍ സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു. രണ്ട് ബെഡ്റൂമുകളും അടുക്കള, ബാത്റൂം കുഴല്‍കിണര്‍ ഉള്‍പ്പെടെയുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വീട് നിര്‍മ്മിക്കുവാനായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകും നാട്ടുകാരും കൊയിലാണ്ടിയിലെയും മറ്റും വിവിധ സംഘടനകളുടെയും അഹോരാത്ര പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും കൊണ്ടാണ് ആറ് മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.