പന്തലായനി ബ്ലോക്ക് കേരളോത്സവം; ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവം ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ മേളയില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് മൂടാടി ഗ്രാമ പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് അരിക്കുളം ഗ്രാമപഞ്ചായത്ത് ട്രോഫി കരസ്ഥമാക്കിയത്.

ടൂര്‍ണമെന്റിലെ മികച്ചകളിക്കാരനായി അനജ് ഗ്രാന്‍മ, മികച്ച ഗോള്‍കീപ്പറായി അഷിന്‍ ദാസ് ഗ്രാന്‍മ , ടോപ്പ് സ്‌കോറര്‍ ഷമല്‍ രാജ് ഗ്രാന്‍മ എന്നിവരെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ട്രോഫികള്‍ സമ്മാനിച്ചു.