‘പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റിയില്ല, മൃതദഹേത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു’; നെല്ല്യാടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ട ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ‘മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ഞങ്ങള്‍ കാണുമ്പോള്‍ തന്നെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു’. നെല്ല്യാടി പുഴയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞതിങ്ങനെ.

പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് മത്സ്യബന്ധനത്തിനായി പോയത്. നെല്ല്യാടി കളത്തിന്‍കടവ് സമീപത്തെത്തിയപ്പോള്‍ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ കണ്ടു. അടുത്തെത്തി ടോര്‍ച്ച് അടിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊക്കിള്‍കൊടിയോടെ ചുവപ്പ് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദഹേം. തുണിയില്‍ പൊതിഞ്ഞിരുന്നെങ്കിലും പാതിശരീരവും കാണാമായിരുന്നു.

ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അവര്‍ കണ്ടപ്പോള്‍ തന്നെ കുറച്ച് ജീര്‍ണ്ണിച്ച നിലയിലായിരുന്നു. ഉടനെ അടുത്ത് പരിചയമുള്ള നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary: an-eyewitness-who-found-the-body-of-a-newborn-baby-in-the-nelliadi-river-told-koyaladi-news-com.