പരിശോധനയ്ക്കായി എത്തിയത് അറുപതിലധികം പേര്; സൗജന്യമായി പ്രഷര്‍, ഷൂഗര്‍ പരിശോധനയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി
കൊയിലാണ്ടി: പ്രഷര്‍, ഷുഗര്‍ പരിശോധന സംഘടിപ്പിച്ചു. എളാട്ടേരി അരുണ്‍ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ സുരക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്പരിശോധന സംഘടിപ്പിച്ചത്.
പ്രതിമാസം നടത്തിവരുന്ന പരിശോധനയ്ക്ക് ടെക്നീഷ്യന്മാരായ ഗംഗജ വടക്കേടത്ത് മീത്തല്‍ രജിഷ്മ കണിയാങ്കണ്ടി പി.കെ ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി. അറുപതിലധികം പേര് ക്യാമ്പില്‍ പരിശോധനയ്ക്കായി എത്തി.